Qatar ഖത്തറിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 5.01 ന്

ദോഹ: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി അധികാരമേറ്റതിൻറെ പത്താം വാര്‍ഷികം പ്രമാണിച്ച് ഖത്തര്‍ പോസ്റ്റ് തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് ആറ് തപാല്‍ സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്.

അമീറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങളിൽ ഖത്തര്‍ പോസ്റ്റിന്റെ അഭിമാനം രേഖപ്പെടുത്തലാണ് ഇതെന്ന് ഖത്തര്‍ പോസ്റ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാലേഹ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു.രാജ്യത്തിന്റെ എല്ലാ ദേശീയ മുഹൂർത്തങ്ങളും അനുസ്മരിക്കാന്‍ ഖത്തര്‍ പോസ്റ്റ് എപ്പോഴും ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തപാല്‍ സ്റ്റാമ്പുകളുടെ പരമ്പരയില്‍ 300 ശുദ്ധമായ സുവർണ സ്റ്റാമ്പുകളും 1,000 സ്വര്‍ണ്ണ (24 കാരറ്റ്) സ്റ്റാമ്പുകളും 5,000 സെറ്റുകളും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT