Qatar ഖത്തറിൽ ഇന്ന് ചൂട് ശക്തിപ്പെടും, ചില മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം
- by TVC Media --
- 26 Jun 2023 --
- 0 Comments
ദോഹ: ഖത്തറിൽ ഇന്ന് പകൽ സമയങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.വൈകുന്നേരം 6 മണിവരെ ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
തീരാ മേഖലയിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം ദിവസേനയുള്ള കാലാവസ്ഥാ അറിയിപ്പിൽ വ്യക്തമാക്കി.
കടൽത്തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ 10 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലായിരിക്കും.പകൽ സമയങ്ങളിൽ ദൃശ്യപരത 4-8 കി.മീറ്ററോ അതിൽ താഴെയോ ആയിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS