Qatar അമീര്‍ കപ്പ് ഫൈനല്‍ ഇന്ന്, അഹ്‌മദ് ബിന്‍ അലി സ്‌റ്റേഡിയത്തിനുള്ളില്‍ നിരോധിച്ച വസ്തുക്കളെ കുറിച്ചറിയാം

ദോഹ: 51-ാമത് അമീര്‍ കപ്പ് ഫൈനല്‍ ഫുട്‌ബോള്‍ മത്സരത്തിനൊരുങ്ങി ഖത്തര്‍. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ന് കാല്‍പന്തുകളിയുടെ ആരവം ഉയരും. അല്‍ സദ്ദും അല്‍ അറബിയും തമ്മിലാണ് പോരാട്ടം. 

അമീര്‍ കപ്പ് ഫൈനല്‍ സമയത്ത് സ്റ്റേഡിയത്തിനുള്ളില്‍ അനുവദനീയമല്ലാത്ത ഇനങ്ങളുടെ ലിസ്റ്റ് അല്‍ കാസ് ടിവി വഴി പുറത്തുവിട്ടു. ഡ്രോണുകള്‍, പട്ടങ്ങള്‍, ഗ്ലൈഡറുകള്‍, ഊതി വീര്‍പ്പിക്കാവുന്ന ബലൂണുകള്‍ തുടങ്ങിയവ സ്റ്റേഡിയത്തില്‍ നിരോധിച്ചിട്ടുണ്ട്. തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സിഗരറ്റുകള്‍, എല്ലാത്തരം പുകയില ഉല്പന്നങ്ങള്‍ എന്നിവയും വേദിയിലേക്ക് പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. സൈക്കിളുകള്‍, റോളറുകള്‍, സ്‌കേറ്റ്‌ബോര്‍ട്ടുകള്‍, കിക്ക് സ്‌കൂട്ടറുകള്‍, പന്തുകള്‍, ഫ്രിസ്ബീസ് എന്നിവയും സ്റ്റേഡിയത്തില്‍ നിരോധിച്ചിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുള്ള എല്ലാ തരം ആയുധങ്ങള്‍, ഗ്ലാസ് പാത്രങ്ങള്‍, റേഡിയോ ആക്ടീവ്, കാസ്റ്റിക്, വിഷം, എന്നിവയും നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇന്ന് വൈകീട്ട് 7 മണിക്കാണ് മത്സരം. മത്സരത്തിന് 3 മണിക്കുമുന്നേ കാണികളെത്തിയാല്‍ തിരക്ക് ഒഴിവാക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കാണികള്‍ക്കെത്താന്‍ സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷിതമായ ഗതാഗത ക്രമീകരണങ്ങളും പൂര്‍ത്തിയായി. വാഹനത്തിലെത്തുന്ന കാണികള്‍ക്ക് സ്റ്റേഡിയത്തോടു ചേര്‍ന്ന വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യം പ്രയോജനപ്പെടുത്താം. കര്‍വ ബസ്, ദോഹ മെട്രോ ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനവും കാണികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മത്സരത്തോടനുബന്ധിച്ച് പുലര്‍ച്ചെ ഒന്നുവരെ മെട്രോ സര്‍വീസ് ലഭ്യമാകും. മിഷെറീബ് ഡൗണ്‍ടൗണ്‍ ദോഹയിലെ ബരാഹത് മിഷെറീബില്‍ അമീര്‍ കപ്പ് മത്സരം ഭീമന്‍ സ്‌ക്രീനില്‍ തല്‍സമയം കാണാനാകും

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT