Qatar ഖത്തറിൽ ഇനി ക്രിക്കറ്റ് കാലം,ഗൾഫ് ടി-20 ചാമ്പ്യൻഷിപ്പ് സെപ്റ്റംബറിൽ
- by TVC Media --
- 16 Jun 2023 --
- 0 Comments
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ മാറ്റുരക്കുന്ന 'ഗള്‍ഫ് ട്വന്റി20' ചാമ്പ്യൻഷിപ്പിന് സെപ്റ്റംബറില്‍ ഖത്തര്‍ വേദിയാകുമെന്ന് ദേശീയ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഖത്തര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ക്രിക്കറ്റ് ടീമുകളെ അണിനിരത്തിയുള്ള പ്രഥമ ഗള്‍ഫ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനാണ് സെപ്റ്റംബര്‍ 13 മുതല്‍ 23 വരെ ഖത്തര്‍ വേദിയാവുന്നത്.
രാജ്യത്തിന്റെ പ്രധാന ക്രിക്കറ്റ് മൈതാനിയായ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.9 രാജ്യങ്ങളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.10 ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഖത്തറിനുപുറമെ യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന 16 മത്സരങ്ങളുണ്ടാവും.
കഴിഞ്ഞ മാര്‍ച്ചില്‍ ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ അണിനിരന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് വിജയകരമായി വേദിയൊരുക്കിയതിനു പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ ക്രിക്കറ്റ് പോരാട്ടത്തിന് ഖത്തർ വേദിയാകുന്നത്.
മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും കായിക മേഖലയിലെ സഹകരണം ദൃഢമാക്കാനും ഗള്‍ഫ് കപ്പ് ട്വന്റി20 ടൂര്‍ണമെന്റ് വഴിയൊരുക്കുമെന്ന് ക്യൂ.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുല്‍ അസീസ് ബിൻ സൗദ് ആല്‍ഥാനി പറഞ്ഞു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS