Qatar അപകട മുന്നറിയിപ്പ്,ഐ ഫോൺ-ആപ്പിൾ ഉപകരണങ്ങൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സെക്യൂരിറ്റി വിഭാഗം

ദോഹ : ഗുരുതരമായ സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയതിനാൽ ഐഫോൺ- ആപ്പിൾ ഉപയോക്താക്കൾ ഡിവൈസുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി വിഭാഗം നിർദേശിച്ചു.ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായാണ് മുന്നറിയിപ്പ്.

മൊബൈൽ ഫോണുകൾ (ഐ-ഫോൺ), ടാബ്‌ലെറ്റുകൾ (ഐപാഡുകൾ), മാക് കമ്പ്യൂട്ടറുകൾ, ആപ്പിൾ വാച്ചുകൾ (ആപ്പിൾ വാച്ച്), ആപ്പിൾ ടിവി ഉപകരണങ്ങൾ, സഫാരി ബ്രൗസർ എന്നീ ഉപകരണങ്ങളെല്ലാം ഇതിൽ ഉൾപെടുമെന്നും സൈബർ സെക്യൂരിറ്റി വിഭാഗം ട്വിറ്ററിൽ അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT