Qatar പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ളാസ് സീറ്റുകൾ ഉണ്ടാവില്ലെന്ന് ഖത്തർ എയർവെയ്‌സ്

ദോഹ : ഖത്തർ എയർവെയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് വിഭാഗം ഒഴിവാക്കുന്നു, ഫസ്റ്റ് ക്ലാസ്സിൽ നൽകുന്നതിന് സമാനമായ സൗകര്യങ്ങൾ ബിസിനസ് ക്ലാസ്സിൽ നൽകുന്നതും ഫസ്റ്റ് ക്ലാസ്സിന് ആവശ്യക്കാരില്ലാത്തതുമാണ് ഇത് നിർത്തലാക്കാൻ കാരണമെന്ന്  ഖത്തർ എയർവെയ്‌സ് സി.ഇ.ഒ  അക്ബർ അൽ ബേക്കർ പറഞ്ഞു.വാർഷിക അയാട്ട സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോർപ്പറേറ്റ് കമ്പനികളുടെ ഉയർന്ന എക്സിക്യൂട്ടീവുകളോ ചില വ്യക്തികളോ മാത്രമാണ് ഫസ്റ്റ് ക്ലാസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ക്യു-സ്യൂട്ട്” എന്ന് ബ്രാൻഡ് ചെയ്ത ബിസിനസ് ക്ലാസിലാണ് ഇനി ഭാവിയെന്നും അൽ ബേക്കർ  പറഞ്ഞു.

ബിസിനസ് ക്‌ളാസ്സിനും ബജറ്റ് സീറ്റ് നിരകൾക്കുമിടയിൽ സ്ഥാപിച്ചിരിക്കുന്ന പ്രീമിയം ഇക്കോണമി ക്ലാസും ഇപ്പോൾ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ വിമാനങ്ങളുടെ നിർമാണത്തിലെ കാലതാമസം ഖത്തർ എയർവേയ്‌സിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്.ഈ വർഷം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 25 വിമാനങ്ങളിൽ പത്തു വിമാനങ്ങൾ മാത്രമാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT