Qatar ലോകത്തിലെ ആദ്യത്തെ ശരിഅഃ കംപ്ലയന്റ് ക്രിപ്‌റ്റോ കറന്‍സി-ഇസ്ലാമിക് കോയിന്‍ മെയ് മാസത്തില്‍ പുറത്തിറക്കും

ദോഹ: ലോകത്തിലെ ആദ്യത്തെ ശരിഅഃ കംപ്ലയന്റ് ക്രിപ്‌റ്റോ കറന്‍സി- ഇസ്ലാമിക് കോയിന്‍ മെയ് മാസത്തില്‍ പുറത്തിറക്കുമെന്ന് അതിന്റെ സഹസ്ഥാപകരിലൊരാളായ മുഹമ്മദ് അല്‍കാഫ് അല്‍ ഹാഷ്മി അറിയിച്ചു. 1.8 ബില്യണിലധികം വരുന്ന ആഗോള മുസ്ലീം സമൂഹത്തെയാണ് ക്രിപ്‌റ്റോ കറന്‍സി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

നിലവില്‍ പ്രൈവറ്റ് സെയില്‍സ് മോഡിലാണ് ഇസ്ലാമിക് കോയിനുള്ളത്. ഇസ്ലാമിക തത്വങ്ങളും പാരമ്പര്യങ്ങളും കര്‍ശനമായി പാലിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഹഖ് ബ്ലോക്ക്‌ചെയിന്‍ ഉപയോഗിക്കുന്നതോടെ ഇസ്ലാമിക് കോയിന്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അപ്ലിക്കേഷനുമായി പൊരുത്തപ്പെടും. പൊതു റിലീസിന് മുന്‍പ് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ഫണ്ടര്‍മാരില്‍ നിന്ന് കൂടുതല്‍ സപ്പോര്‍ട്ട് നേടാനുമാണ് ശരിഅഃ കംപ്ലയന്റ് ക്രിപ്‌റ്റോ കറന്‍സി -ഇസ്ലാമിക് കോയിന്‍ വഴി ലക്ഷ്യമിടുന്നത്,  2024ഓടെ ഇസ്ലാമിക് ഫിനാന്‍സ് വിപണി 3.69 ട്രില്യണ്‍ ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹലാല്‍ ഉല്‍പ്പന്ന വിപണി 4 ട്രില്യണ്‍ ടോളറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT