Qatar മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിൽ രണ്ടു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്‌ഗാൽ
- by TVC Media --
- 19 Aug 2023 --
- 0 Comments
ദോഹ : മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിൽ അൽ ഷമാൽ സർവീസ് റോഡുമായുള്ള ഇന്റർസെക്ഷനും സ്ട്രീറ്റ് നമ്പർ 710-ലെ റൗണ്ട് എബൗട്ടിനുമിടയിൽ ഇരു ദിശകളിലുമായി 800 മീറ്റർ പാത താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഓഗസ്റ്റ് 20 മുതൽ ഒക്ടോബർ 19 വരെ. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി, ഇക്കാലയളവിൽ , മദീനത്ത് അൽ കഅബാൻ സ്ട്രീറ്റിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കൾക്ക് അൽ ഷമാലിലേക്ക് പോകാൻ സർവീസ് റോഡ് ഉപയോഗിക്കാം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS