Qatar ഖത്തറിൽ ഫാന്‍സി നമ്പറുകളുടെ ലേലം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
- by TVC Media --
- 04 Apr 2023 --
- 0 Comments
ദോഹ: വാഹനങ്ങൾക്കുള്ള ഫാന്‍സി നമ്പറുകളുടെ ലേലം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. നാളെ രാവിലെ 10 മണി മുതല്‍ ഏപ്രില്‍ 6ന് ഉച്ചയ്ക്ക് 12 മണിവരെയാണ് ലേലം നടക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫാന്‍സി നമ്പറുകളെ രണ്ട് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടതുണ്ടെന്നും മന്ത്രാലയം അറിച്ചു. അദ്യ ഗ്രൂപ്പിന് 10,000 റിയാലിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും രണ്ടാമത്തെ ഗ്രൂപ്പിന് 5000 റിയാലിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കേണ്ടിവരും.
877777, 889888 എന്നീ നമ്പറുകളുടെ പ്രാരംഭ വില 2,00,000 റിയാലായിരിക്കും. അതേസമയം 320320, 304040 തുടങ്ങിയ നമ്പറുകകളുടെ ലേലം 50,000 റിയാലിൽ നിന്നാണ് ആരംഭിക്കുക.
ലേലത്തില്‍ വിജയിക്കുന്നവര്‍ പരമാവധി നാല് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. ലേലം വിളിക്കുന്നവര്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS