Qatar ഖത്തർ മേഴ്‌സ്യൽ ബാങ്ക് നവംബർ 12 മുതൽ തുറന്ന് പ്രവർത്തിക്കും

ദോഹ: നവീകരണത്തിനായി അടച്ച അബൂഹമൂർ ദാർ അൽ സലാം മാളിലെ കമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ(CBQ)ശാഖ നവംബർ 12 ഞായറാഴ്‌ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ശനി മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ 2:30 വരെയും, ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:00 വരെയുമായിരിക്കും പ്രവർത്തി സമയം, വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 9:00 വരെ ബാങ്ക് പ്രവർത്തിക്കും.

ബാങ്കിംഗ് ഇടപാടുകൾ പൂർത്തിയാക്കാൻ CBQ മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, സെൽഫ് സർവീസ് മെഷീനുകൾ എന്നിവ ഉപയോഗിക്കാനും മാനേജ്‌മെന്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT