Qatar ഖത്തറിൽ അറേബ്യൻ പൈതൃകം ആസ്വദിച്ചു നോമ്പുതുറക്കാം, ഇഫ്താര്‍ ഇന്‍ ദി ഡെസേര്‍ട്ട് ഏപ്രില്‍ 20 വരെ
- by TVC Media --
- 07 Apr 2023 --
- 0 Comments
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനിയായ ഡിസ്‌കവര്‍ ഖത്തര്‍(ഡിക്യു) ഒരുക്കുന്ന ഇഫ്താര്‍ ഇന്‍ ദി ഡെസേര്‍ട്ട് ഏപ്രില്‍ 20 വരെ. മരുഭൂമിയലെ പരമ്പരാഗത അറേബ്യന്‍ സജ്ജീകരണത്തിന്റെ പശ്ചാത്തലത്തില്‍ റമദാനിന്റെയും ഇഫ്താറിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും 'ഇഫ്താര്‍ ഇന്‍ ദി ഡെസേര്‍ട്ട്'. പരിചയസമ്പന്നരായ ഗൈഡിന്റെ നേതൃത്വത്തില്‍ പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും അനുഭവിച്ചറിയാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.
നാലുപേര്‍ക്കുള്ള പാക്കേജിന് 1050 റിയാല്‍ ചെലവ് വരും. വൈകീട്ട് നാലു മണിക്ക് ആരംഭിച്ച് 8 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കാഴ്ചകളും നോമ്പുതുറയും ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിൽ പരിചയസമ്പന്നനായ ഡ്രൈവർ കം ഗൈഡിനൊപ്പം ബദൂയിൻ പൈതൃകത്തെയും അറബ് പാരമ്പര്യത്തെയും അടുത്തറിയാനും പഠിക്കാനും കഴിയുന്നതോടൊപ്പം യഥാർത്ഥ അറബ് വിഭവങ്ങൾ ആസ്വദിക്കാനും കഴിയും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS