Qatar 51-ാമത് അമീര്‍ കപ്പ്, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ദോഹ: 51-ാമത് അമീര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 9.45ന് അല്‍ അറബിയും മൈതറും ഏറ്റുമുട്ടും.

നാളെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍ ഗരാഫയും അല്‍ ഷഹാനിയയും തമ്മിലാണ് മത്സരം. 10ന് നിലവിലെ ചാമ്പ്യന്മാരായ അല്‍ ദുഹെയ്ല്‍ അല്‍ സെയ്‌ലിയെ നേരിടും. 11ന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ സദ്ദും ഉം സലാലും തമ്മില്‍ ഏറ്റുമുട്ടും, ,ഏപ്രില്‍ 24, 25 തീയതികളില്‍ വൈകീട്ട് 6.45 നാണ് സെമി ഫൈനലുകള്‍ നടക്കുക. ഫൈനലിന്റെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT