Qatar ഇന്ന് മുതൽ അൽ മസ്‌റൂഹ് റോഡിൽ ട്രക്ക് നിരോധനം

ഖത്തർ: അൽ മസ്‌റൂഹ് റോഡിൽ അൽ മസ്‌റൂഹ് ഇന്റർസെക്‌ഷൻ മുതൽ അൽ മസ്‌റൂഹിയ ഇന്റർസെക്‌ഷൻ വരെ ഒക്ടോബർ 5 മുതൽ 9 വരെ ട്രക്ക് ഗതാഗതം താൽക്കാലികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

ഒക്ടോബർ 6 മുതൽ 8 വരെ ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2023 മത്സരങ്ങൾ നടക്കുന്നതിനാൽ ട്രക്കുകൾ റോഡിൽ അനുവദിക്കില്ല, ഡ്രൈവർമാർക്ക് ദിശാസൂചനകൾ പാലിക്കാനും നിർദ്ദിഷ്ട വേഗത പരിധി പാലിക്കാനും നിർദ്ദേശിക്കുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT