Qatar ഇന്ത്യൻ ന്യുനമർദം,ഖത്തറിൽ ഈ മാസം പകുതിവരെ അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിൽ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം
- by TVC Media --
- 01 May 2023 --
- 0 Comments
ദോഹ: മെയ് രണ്ടാം പകുതിയോടെ ഇന്ത്യൻ ന്യുനമർദം ഖത്തറിലെ കാലാവസ്ഥയിലും പ്രതിഫലിക്കുമെന്നും വടക്കൻ കാറ്റ് വീശാൻ ഇതിടയാക്കുമെന്നും കാലാവസ്ഥാ വിഭാഗം(ക്യുഎംഡി)അറിയിച്ചു.ഇതേതുടർന്ന് രാജ്യത്തെ കാലാവസ്ഥ മെയ് രണ്ടാം വാരം വരെ ശരാശരി 32 ഡിഗ്രി സെൽഷ്യസിൽ തന്നെ തുടരും. ശേഷം അന്തരീക്ഷത്തിലെ താപനില ക്രമാനുഗതമായി ഉയരുമെന്നും ക്യുഎംഡി ട്വീറ്റ് ചെയ്തു.
പ്രതിമാസ കാലാവസ്ഥാ റിപ്പോർട്ടിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില യഥാക്രമം 1971-ൽ 15.2°C ഉം 2014-ൽ 47.7°C ഉം ആയിരുന്നു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS