Qatar ഹജ്ജ്-ഉംറ തീർത്ഥാടകർക്കുള്ള എല്ലാ വാക്സിനുകളും സൗജന്യമായി ലഭ്യമാണെന്ന് ഖത്തർ പ്രാഥമികാരോഗ്യ കോർപറേഷൻ

ദോഹ: ഹജ്ജിനും ഉംറക്കും പോകുന്ന തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു.

ഈ വർഷം തീർഥാടകരുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയംനേരത്തെഅറിയിച്ചിരുന്നു.അതേസമയം,രാജ്യത്തിന് പുറത്ത് നിന്നുള്ള തീർഥാടകർ ആവശ്യമായ വാക്സിനേഷൻ സ്വീകരിച്ചതായി  തെളിയിക്കുന്ന സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്, ചില പകർച്ചവ്യാധികൾ തടയുന്നതിന് ഹജ്ജിന് മുമ്പ് (യാത്രയ്ക്ക് 10 ദിവസമോ അതിൽ കൂടുതലോ) വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യവും PHCC ഓർമിപ്പിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT