Qatar മൂന്ന് ദശലക്ഷം കവിഞ്ഞ് ഖത്തറിലെ ജനസംഖ്യ

ദോഹ: ഖത്തറിലെ ജനസംഖ്യ മൂന്ന് ദശലക്ഷം കവിഞ്ഞതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി(പിഎസ്എ). ജനസംഖ്യ 3,005,069 ആയതായാണ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന വിവരം. ഇതോടെ പുരുഷന്മാരുടെ എണ്ണം 2,162,870 ഉം സ്ത്രീകളുടെ എണ്ണം 8,42,199 ഉം ആയി. 2022 മാര്‍ച്ചിനെ അപേക്ഷിച്ച് 2023 മാര്‍ച്ചിലേക്കെത്തുമ്പോള്‍ വാര്‍ഷിക കണക്കില്‍ 6.3 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

2,055 ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായാണ് 2023 ഫെബ്രുവരി മാസത്തെ ഖത്തര്‍ പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിന്റെ 110-ാം ലക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് മുന്‍മാസത്തെ അപേക്ഷിച്ച് ജനനനിരക്കില്‍ 5.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. അതേസമയം 213 മരണങ്ങളാണ് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മാസത്തെ അപേക്ഷിച്ച് മരണനിരക്കില്‍ 9.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് വിവാഹം വിവാഹമോചനം എന്നിവയില്‍ യഥാക്രമം 8.6 ശതമാനം, 17.2 ശതമാനം എന്നിങ്ങനെ കുറവ് രേഖപ്പെടുത്തി, ഖത്തറിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 3,89,000 ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു, വിമാനമാര്‍ഗ്ഗം 44 ശതമാനം സന്ദര്‍ശകരാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെന്നും പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിനില്‍ നിന്ന് വ്യക്തമാകുന്നു.
 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT