Qatar ഖത്തറിൽ പോലീസ് ക്ലിയറൻസിനായി ഐസിസിയിലും അപേക്ഷ നൽകാമെന്ന് ഇന്ത്യൻ എംബസി
- by TVC Media --
- 27 Mar 2023 --
- 0 Comments
ദോഹ: ഖത്തറില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ ഇന്നുമുതൽ അബുഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിലും(ഐസിസി) അപേക്ഷകള്‍ നൽകാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.എംബസിയില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നവരുടെ തിരക്ക് കുറക്കാൻ ലക്ഷ്യമാക്കിയാണ് നടപടി, റമദാനില്‍ ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 7 മണി മുതല്‍ രാത്രി 9.15 വരെയുമാണ് ഐ.സി.സി പ്രവര്‍ത്തിക്കുക. ശനിയാഴ്ച അവധിയായിരിക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS