Qatar ആസ്പയർ സോൺ ഫൗണ്ടേഷൻ പത്താമത് റമദാൻ കായികമേള നാളെ ആരംഭിക്കും
- by TVC Media --
- 27 Mar 2023 --
- 0 Comments
ദോഹ: പത്താമത് റമദാൻ കായികമേള ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ആസ്പയർ സോൺ ഫൗണ്ടേഷനിലെ കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ അറിയിച്ചു. വിവിധ ഗെയിമികളിലൂടെ പ്രതിഭകളെ കണ്ടെത്തുക, കായിക രംഗത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ആസ്പയർ സോൺ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റമദാൻ സ്പോർട്സ് ഫെസ്റ്റിവൽ മികച്ച അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.
അസ്പയർ സോൺ ഫൗണ്ടേഷന്റെ വനിതാ ജീവനക്കാർക്കായി ആസ്പയർ പാർക്കിൽ പ്രത്യേക കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മാർച്ച് 28 മുതൽ ഏപ്രിൽ 8വരെ 12 ദിവസം നീണ്ടുനിൽക്കുന്ന കായികമേളയ്ക്ക് നാളെ തുടക്കമാകും. ആദ്യ ഇവന്റ് നാളെ രാത്രി 9.30 ന് ആരംഭിക്കും. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, വോളിബോൾ എന്നീ മത്സരങ്ങളാണ് കായികമേളയിൽ സംഘടിപ്പിക്കപ്പെടുക. ചൊവ്വാഴ്ച പുരുഷ ഫുട്ബോൾ മത്സരം അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഏപ്രിൽ 2 വരെയാണ് ഫുട്ബോൾ മത്സരം നടക്കുക. വനിതാ വോളിബോൾ മത്സരം മാർച്ച് 28 മുതൽ ഏപ്രിൽ 2വരെ വോളിബോൾ ഹാളിൽ നടക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS