Qatar യാത്രക്കാരുടെ എണ്ണം കൂടി,ഖത്തറിൽ ട്രാവൽ ക്ലിനിക് സേവനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി വർധിപ്പിച്ചു

ദോഹ: വേനലവധിയും ബലി പെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം ഗണ്യമായി കൂടിയ സാഹചര്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ (സിഡിസി) ട്രാവൽ ക്ലിനിക് സേവനങ്ങൾ വിപുലീകരിച്ചു,ഇതനുസരിച്ച്,രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും ആഴ്ചയിൽ അഞ്ചുദിവസവും സേവനം ലഭ്യമായിരിക്കും.നേരത്തെ തിങ്കളാഴ്ചകളിൽ 12 മുതൽ 3 വരെയും ബുധൻ,വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 വരെയും മാത്രമാണ് സേവനങ്ങൾ ലഭ്യമായിരുന്നത്.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഫിസിഷ്യൻ വഴിയോ അല്ലെങ്കിൽ 40254003 എന്ന ഹോട്ട്‌ലൈനിൽ വിളിച്ചോ  അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്, യാത്രക്ക് മുമ്പായി ആവശ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും  ട്രാവൽ ക്ലിനിക്കുകൾ ആഴ്ചയിൽ അഞ്ച് ദിവസവും തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും  സിഡിസിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്‌ലമാനി പറഞ്ഞു.ദി പെനിൻസുല പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.യാത്രാ ലക്ഷ്യസ്ഥാനത്തിനനുസരിച്ച് ആവശ്യമായ മെഡിക്കൽ  കൺസൾട്ടേഷനുകളും പ്രതിരോധ കുത്തിവെപ്പുകളുമെടുക്കണമെന്നും അവർ നിർദേശിച്ചു.

വിദേശ യാത്ര കഴിഞ്ഞു മടങ്ങിവരുന്ന,യാത്രാ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് സംശയിക്കുന്നവരും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണം. മലേറിയ പ്രതിരോധം, പ്രീ-ട്രാവൽ കൺസൾട്ടേഷനുകൾ, കൗൺസിലിംഗ്, ചികിത്സ തുടങ്ങിയ പ്രതിരോധ മെഡിക്കൽ പരിചരണം ട്രാവൽ ക്ലിനിക്കുകളിൽ ലഭ്യമാണ്, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 1040 യാത്രക്കാർ ക്ലിനിക്കിൽ നിന്ന് സേവനം തേടിയതായും  ഡോ. അൽ മസ്‌ലമാനി കൂട്ടിച്ചേർത്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT