Qatar സ്പാനിഷ് ഫുട്‍ബോൾ താരം റോഡ്രിഗോ മൊറേനോ ഇനി ഖത്തറിലെ അൽ റയ്യാൻ ക്ലബ്ബിനായി പന്തുതട്ടും

ദോഹ : സ്പാനിഷ് ഫുട്‍ബോളിലെ ഫോർവേഡ് റോഡ്രിഗോ മൊറേനോ ലീഡ്‌സ് യുണൈറ്റഡ് വിട്ട് ഖത്തറിലെ അൽ-റയ്യാൻ ക്ലബ്ബിൽ ചേർന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു32 -കാരനായ റോഡ്രിഗോ സ്പാനിഷ് ടീമായ വലൻസിയയിൽ നിന്നാണ്  2020-ൽ ലീഡ്‌സ് യുണൈറ്റഡിലേക്ക് മാറിയത്.

കഴിഞ്ഞ സീസണിൽ 15 ഗോളുകളുമായി അവരുടെ ടോപ് സ്‌കോററായി ഉയർന്നുവെങ്കിലും ക്ലബ്ബിനെ പ്രീമിയർ ലീഗിൽ വിജയത്തിലേക്ക്നയിക്കാൻകഴിഞ്ഞിരുന്നില്ല, പത്തൊൻപതാം നമ്പർ ജെഴ്‌സിയിലാണ് റോഡ്രിഗോ അൽ റയ്യാനിൽ പന്ത് തട്ടുക, അതേസമയം,അൽ റയ്യാനുമായി എത്ര വർഷത്തേക്കാണ് കരാർ ഉണ്ടാക്കിയതെന്നോ ട്രാൻസ്ഫർ തുക എത്രയാണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT