Qatar വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നു,ഖത്തറിന്റെ ഓളപ്പരപ്പിൽ വീണ്ടും ആഡംബര കപ്പൽ

ദോഹ: ഫിഫ ലോകകപ്പിന്റെ ആരവങ്ങള്‍ അടങ്ങിയിട്ടും ഖത്തറിലേക്കുള്ള വിദേശികളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല. ലോകകപ്പോടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായി ഖത്തര്‍ മാറിയതിന്റെ സൂചനകളാണ് കഴിഞ്ഞ രണ്ടു മാസങ്ങളില്‍ രാജ്യത്തേക്കുള്ള വിദേശ സന്ദര്‍ശകരുടെ ഒഴുക്ക് വ്യക്തമാക്കുന്നത്.മുന്‍ വര്‍ഷത്തെ ഇതേകാലയളവിലെ സന്ദര്‍ശകരെക്കാള്‍ ഏകദേശം 350 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ, ക്രൂസ് കപ്പല്‍ സീസണിനെ കൂടുതല്‍ സജീവമാക്കി 5188 യാത്രക്കാരുമായി പടുകൂറ്റന്‍ കപ്പല്‍ എയ്ഡ കോസ്മ ദോഹ തീരത്തണഞ്ഞു.

സീസണില്‍ 11ാം തവണയാണ് ഈ ആഡംബര കപ്പല്‍ ഖത്തര്‍ തീരത്തെത്തുന്നത്. 1396 കപ്പല്‍ ജീവനക്കാരും ഇതിലുണ്ട്. ജനുവരി 16നായിരുന്നു സ്പാനിഷ് കപ്പല്‍ 6600 യാത്രക്കാരുമായി സീസണില്‍ ആദ്യമായി ഖത്തറിലെത്തിയത്. പിന്നീട്, മൂന്ന് മാസത്തിനുള്ളില്‍ പല തവണയായി ദോഹ തീരത്ത് എത്തിയിരുന്നു.

ഖത്തറിന്റെ വിനോദ സഞ്ചാര സീസണിന് കൂടുതല്‍ ഉത്തേജനം നല്‍കിയാണ് ക്രൂസ് സീസണ്‍ പുരോഗമിക്കുന്നത്. ചുരുങ്ങിയ ദിനങ്ങളുടെ ഇടവേളയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആഡംബര കപ്പലുകള്‍ തീരെത്തത്തുന്നത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT