Qatar ഖത്തറിൽ ബലി പെരുന്നാൾ ആഘോഷമാക്കാൻ ശോഭനയും സംഘവുമെത്തുന്നു,'ഈദ് മൽഹാർ' ജൂൺ 30ന്
- by TVC Media --
- 08 Jun 2023 --
- 0 Comments
ദോഹ : ഖത്തറിൽ ബലിപെരുന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടാൻ മലയാളികളുടെ പ്രിയ താരം ശോഭനയും ഗായിക സിത്താരയും സംഘവും ദോഹയിൽ എത്തുന്നു.വിനീത് ശ്രീനിവാസന്റെ 'ഹൃദ്യം' എന്ന പരിപാടിക്ക് ശേഷം സ്‌കൈ മീഡിയയാണ് എം.എ.ഗാരേജ് ഈദ് മൽഹാർ ഒരുക്കുന്നത്. പരിപാടിയുടെ ഒഫീഷ്യൽ ലോഞ്ചിങ് കഴിഞ്ഞ ദിവസം ദോഹയിലെ സൈത്തൂൻ റെസ്റ്റോറന്റിൽ നടന്നു.
അനുഗ്രഹീത ഗായിക സിത്താരയുടെ പ്രൊജക്റ്റ് മലബാറിക്കസ് ബാന്റും ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് റിയാലിറ്റി ഷോയിലെ വിജയികളായ വിഷ്ണു,നയന,അന്ന പ്രസാദ്, പ്രശസ്ത കൊറിയോഗ്രാഫർ ബിജു ധ്വനിതാരംഗ് എന്നിവരും ഈദ് മൽഹാറിൽ അണിനിരക്കും.
ടൈറ്റിൽ സ്പോൺസർ എം.എ ഗാരേജ് മാനേജിങ് ഡയറക്ടർ എം.എ ഹാരിസ്,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , മലയാളം 98.6 എഫ്.എം മാർക്കറ്റിംഗ് മാനേജർ നൗഫൽ, കെ.എം.സി.സി ട്രഷറർ ഹുസൈൻ, സ്കൈ മീഡിയ മാനേജിങ് ഡയറക്ടർ പ്രേം സിങ്, അക്ബർ ട്രാവൽസ് ഗ്രൂപ്പ് ജനറൽ മാനേജർ അൻഷാദ്, രഞ്ജിത് തെക്കൂട്ട്, സുധീഷ് തുടങ്ങിയവർ സംസാരിച്ചു, ജൂൺ 30 ന് അൽ അറബി സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് മൽഹാർ ടിക്കറ്റുകൾ Q- Tickets -ൽ ലഭ്യമാണ്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS