Qatar ഖത്തറില്‍ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവല്‍ ഇന്നുമുതല്‍

ദോഹ: കത്താറ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് മുതല്‍ ഖത്തറില്‍ തുടക്കമാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കത്താറ ബീച്ചില്‍ ആരംഭിക്കുന്ന ഫെസ്റ്റ് ഡിസംബര്‍ 2 വരെ തുടരും. 

ഖത്തറിന് പുറമേ ഇന്ത്യ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, ഇറാഖ്, ഫലസ്തീന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ 12 രാജ്യങ്ങളുടെ പങ്കാളിത്തം ഈ വര്‍ഷം ഉണ്ടാകും.

ഫെസ്റ്റിന്റെ ഭാഗമായി കത്താറ ബീച്ച് രണ്ടില്‍ ഡിസംബര്‍ 1 ന് പരമ്പരാഗത തുഴച്ചില്‍ മത്സരം സം ഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഡിസംബര്‍ 2ന് പരമ്പരാഗത കപ്പലോട്ട മത്സരവും നടക്കും. കൂടാതെ വ്യത്യസ്തമായ കലാ-സാംസ്‌കാരിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മറൈന്‍ മ്യൂസിയങ്ങളുടേയും കരകൗശല വസ്തുക്കളുടേയും പ്രദര്‍ശനവും ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കായി ശില്പശാലകളും വിനോദ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT