Qatar ദർബ് ലുസെയ്ൽ ഫ്ലവർ ഫെസ്റ്റിവലിന് ഇന്ന് ദോഹയിൽ തുടക്കമാവും
- by TVC Media --
- 26 May 2023 --
- 0 Comments
ദോഹ: ലുസെയ്ൽ ബൗളെവാർഡിനെ വസന്ത നാഗരിയാക്കുന്ന ദർബ് ലുസെയ്ൽ ഫ്ലവർ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും.27 വരെ നീണ്ടുനിൽക്കുന്ന ഫ്ലവർ ഫെസ്റ്റിവലിന്റെ ഭാഗമായി വർണശബളമായ പരേഡുകൾ, പ്രാദേശിക വിപണികൾ, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള പരിപാടികൾ തുടങ്ങി ആകർഷകമായ കാഴ്ചകൾ ഏറെയുണ്ട്. 3 ദിവസത്തെ ഫെസ്റ്റിവൽ വൈകിട്ട് 7.00 മുതൽ രാത്രി 11.00 വരെയാണ്.
ദർബ് ലുസൈൽ പൂക്കളും പെയിന്റിംഗുകളും കൊണ്ട് അലങ്കരിക്കുന്നതിനാൽ വർണശബളമായ പുഷ്പ അലങ്കാരങ്ങൾക്കും കഥാപാത്രങ്ങൾക്കുമൊപ്പം ഫോട്ടോ എടുക്കാനും അവസരമുണ്ടാകും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS