Qatar മൈക്രോ ഹെൽത്ത് അൽ ദുഹൈൽ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഖത്തറിലെ മൂന്നാമത്തെയും, ആഗോളാടിസ്ഥാനത്തിൽ നാൽപ്പത്തി മൂന്നാമത്തെയും ബ്രാഞ്ച്, ദോഹ നോർത്ത് റോഡിൽ അൽ ശമാൽ പെട്രോൾ സ്റ്റേഷനു സമീപം പ്രവർത്തനം തുടങ്ങി.

ഖത്തർ രാജകുടുംബാംഗവും, കാൻ ഇന്റർനാഷണൽ ഗ്രൂപ്പ്  ചെയർമാനുമായ ഷൈഖ് ജാസിം ബിൻ അഹമ്മദ് ഖലീഫ അൽ താനി ഉദ്ഘാടനം നിര്‍വഹിച്ചു. മൈക്രോ ഹെൽത്ത് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. നൗഷാദ് സി.കെ, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവരോടൊപ്പം, ഖത്തറിലെ വാണിജ്യ-വ്യവസായ മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

ഇപ്പോൾ അഞ്ചു രാജ്യങ്ങളിലായി 43 ബ്രാഞ്ചുകളാണ് മൈക്രോ ഹെൽത്തിനുള്ളത്. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ നൂറ്റി അമ്പത് ബ്രാഞ്ചുകളുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി മൈക്രോ ഹെൽത്ത് ലബോറട്ടറീസിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് സാരഥികൾ അറിയിച്ചു.

ഇതിന്റെ ഭാഗമായി മലേഷ്യ, ബ്രിട്ടൻ, ഇന്ത്യ, ജി.സി.സി രാജ്യങ്ങളിലായി കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കും. ഒരു മാസത്തിനകം  ഖത്തറിലെ നാലാമത്തെ ശാഖ സി.റിംഗ് റോഡിലെ ഇറാനിയൻ ഹോസ്പിറ്റലിൽ പ്രവർത്തനം തുടങ്ങുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധരായ ഡോക്ടർമാർ, ക്ലിനിക്കൽ സയന്റിസ്റ്റുകൾ, ലബോറട്ടറി ടെക്നോളജിസ്റ്റുകൾ, മറ്റു അനുബന്ധ പ്രൊഫഷണലുകൾ എന്നിവരുൾപെടുന്ന കമ്പനിക്ക് വിപുലമായ സംവിധാനമാണ് മൈക്രൊലാബിന് കീഴിലുള്ളത്. സ്വകാര്യ രംഗത്തെ ഖത്തറിലെ ഏറ്റവും വലിയ റഫറൻസ് ലബോറട്ടറി കൂടിയാണ് മൈക്രോ ഹെൽത്ത് ലബോറട്ടറീസ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT