Qatar സിനിമ പഠിക്കാൻ ഖത്തറിൽ ദ്വിദിന ശിൽപശാല

ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സിനിമയുടെ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കാൻ ഉപകരിക്കുന്ന ശില്പശാലയുമായി ഫിലിം ലവേഴ്സ് ഖത്തര്‍ (ഫില്‍ഖ), ദ്വിദിന 'ഫിലിം മേക്കിങ് വര്‍ക് ഷോപ്പ്' ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ ദോഹ, സാലത്താ ജദീദിലെ സ്കില്‍സ് ഡെവലപ്പ്മെന്റ് സെന്ററിലാണ് നടക്കുക.

അവാര്‍ഡ് ജേതാവായ പ്രമുഖ യുവ സിനിമാ സംവിധായകൻ സക്കരിയ, പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര പഠന മേഖലയിലെ വിദഗ്ധനുമായ എം. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കും. സിനിമയുടെ പ്രാഥമിക പാഠങ്ങളും അവയുടെ സാങ്കേതിക സംവിധാനങ്ങളെ കുറച്ചെങ്കിലും മനസ്സിലാക്കാനും ഉപകരിക്കുന്ന തരത്തിലാണ് ശില്പശാല രൂപകല്‍പന ചെയ്തത്. ഭക്ഷണം ഉള്‍പ്പെടെ 300 ഖത്തര്‍ റിയാലാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. കുട്ടികള്‍ക്ക് 200 ഖത്തര്‍ റിയാല്‍ മതിയാവും. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് പങ്കെടുക്കാം.

ക്യു ടിക്കറ്റ് മുഖേനയാണ് പണം അടച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രതിനിധികള്‍ക്ക് സക്കരിയ, എം. നൗഷാദ് എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് കൈമാറും. സാങ്കേതിക വിദ്യ അനുദിനം മുന്നേറുന്ന കാലത്ത് കൂടുതല്‍ എളുപ്പത്തില്‍ സിനിമ നിര്‍മിക്കാനും അവ ഗുണപരമായി വിനിയോഗിക്കാനുമുള്ള അവസരം ഉണ്ടെന്നും ചലച്ചിത്ര പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം പ്രാഥമിക പാഠങ്ങള്‍ കൂടുതല്‍ ആഴത്തില്‍ സിനിമ പഠിക്കാൻ പ്രേരകമാവുമെന്നും സംഘാടകര്‍ അറിയിച്ചു.രജിഷ്ട്രേഷൻ ലിങ്ക് : https://events.q-tickets.com/eventDetail/3956722802/FILMMAKING WORKSHOP

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT