Qatar സ്‌കൂൾ പരിസരങ്ങളിൽ വേഗത കുറക്കണം,മാർഗനിർദേശങ്ങളുമായി ഖത്തർ ഗതാഗത വിഭാഗം

ദോഹ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കാനിരിക്കെ ഖത്തറിൽ  വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ കർശനമാക്കി, സ്കൂള്‍ പരിസരങ്ങളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ട്രാഫിക് കണ്‍ട്രോള്‍ വാഹനമോടിക്കുന്നവർക്കുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സ്കൂള്‍ പരിസരത്ത് വാഹനങ്ങള്‍ക്ക് 30 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്.ട്രാഫിക് കണ്‍ട്രോള്‍ ഗൈഡിന്റെ കാല്‍നടക്കാര്‍ക്കുള്ള ക്രോസിങ്ങിന്റെ സാന്നിധ്യം സ്‌കൂള്‍ പരിസരങ്ങളിലെ വേഗം കുറക്കാൻ ഡ്രൈവര്‍മാരെ ശ്രദ്ധാലുക്കളാക്കുകയും റോഡുകളില്‍ ഹമ്പുകൾ ഉള്ളതിനാല്‍ വേഗം കുറക്കാൻ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

ട്രാഫിക് ലൈറ്റുകളുടെയും അടയാളങ്ങളുടെയും രൂപകല്‍പന, കാല്‍നടക്കാര്‍ക്കുള്ള ക്രോസിങ്ങുകള്‍, ട്രാഫിക് ലൈനുകള്‍, റോഡുകളിലെ അടയാളങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗതാഗത നിയന്ത്രണ നടപടികള്‍ മെച്ചപ്പെടുത്തുകയും റോഡുകളില്‍ സുരക്ഷിതമായി വാഹനമോടിക്കാനുള്ള മാര്‍ഗനിര്‍ദേശവും അവബോധവും വര്‍ധിപ്പിക്കുന്ന ഖത്തര്‍ ട്രാഫിക് കണ്‍ട്രോള്‍ ഗൈഡ് ഗതാഗത മേഖലയിലെ സുപ്രധാന നിര്‍ദേശമാണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT