Qatar ഖത്തറിൽ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ: ഖത്തറിൽ അടുത്ത രണ്ടാഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. സിമൂം ചൂട് കാറ്റിന്റെ വരവാണ് ചൂട് ഉയരാൻ കാരണം. ആകാശത്ത് അൽ ഹനാഅ നക്ഷത്രം തെളിയുന്നതോടെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

വരണ്ട കാറ്റ് മനുഷ്യരിലും പ്രകൃതിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാണ് ഇതിനെ സിമൂം അതവാ വിഷക്കാറ്റ് എന്ന് വിളിക്കുന്നത്. അർധ രാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്.

തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റിയും കൂടും. ചെറിയ രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ജൂലൈ 29 വരെ ചൂടു കാറ്റ് തുടരും. ഇക്കാലയളവിൽ സൂര്യാതപത്തിനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT