Qatar ആദ്യ ലോക വോളിബോൾ ചലഞ്ചർ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും
- by TVC Media --
- 01 Jun 2023 --
- 0 Comments
ദോഹ : അടുത്ത ജൂലൈയിൽ നടക്കുന്ന 2023ലെ വോളിബോൾ ചലഞ്ചർ കപ്പിനുള്ള ആതിഥേയാവകാശം ഖത്തറിന്.
മിഡിൽ ഈസ്റ്റിൽ നിന്നും ബിഡ് സമർപ്പിച്ച നിരവധി രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ മൽസരത്തിനുള്ള ആതിഥേയാവകാശം ഖത്തറിന് നൽകിയത്.
മത്സരത്തിലുടനീളം ഖത്തറിനായിരുന്നു പ്രഥമപരിഗണനയെന്ന് ഖത്തർ വോളിബോൾ അസോസിയേഷൻ (ക്യുവിഎ) ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ അലി ഗാനെം അൽ കുവാരി പ്രസ്താവനയിൽ വ്യക്തമാക്കി, പ്രധാന കായിക ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിനുള്ള മികവാണ് നേട്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘത്തിന് ശേഷം നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളാണ് വരുംവർഷങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS