Qatar മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്കും ഖത്തറിലെ ഗതാഗത നിയമലംഘനങ്ങളെ കുറിച്ചറിയാം, നിങ്ങള്‍ ചെയ്യേണ്ടത്

ദോഹ: ഖത്തറില്‍ താമസിക്കുന്നവരോ, രാജ്യം സന്ദര്‍ശിക്കുന്നവരോ ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് portal.moi.qa വഴിയോ Metrash2 എന്ന് ആപ്പ് വഴിയോ നിയമലംഘനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://portal.moi.gov.qa/wps/portal/MOIInternet/MOIHome സന്ദര്‍ശിക്കുക. മെനു ടാബില്‍ MOI സേവനങ്ങള്‍ എന്ന് ക്ലിക്ക് ചെയ്ത് അന്വേഷണങ്ങള്‍ തിരഞ്ഞെടുക്കുക. അതില്‍ നിന്ന് ട്രാഫിക് അന്വേഷണങ്ങള്‍ തിരഞ്ഞെടുത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വാഹനത്തിന്റെ നമ്പറും മറ്റു വിവരങ്ങളും നല്‍കുക. തുടര്‍ന്ന് വാഹന ഉടമയുടെ ദേശീയ ഐഡി നമ്പര്‍ കൂടി നല്‍കിയാല്‍ ട്രാഫിക് ലംഘനങ്ങളോ പിഴയോ ചുമത്തിയിട്ടുണ്ടോ എന്ന് കാണാന്‍ സാധിക്കും. സന്ദര്‍ശകരായി രാജ്യത്തെത്തുന്നവര്‍ക്കും ഈ രീതിയില്‍ തന്നെ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറുവഴി Metrash2 എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT