Qatar ഖത്തറിൽ മാസ്‌ക് നിർബന്ധമാക്കുന്ന എല്ലാ നിബന്ധനകളും പിൻവലിച്ചു

ദോഹ: ഖത്തറിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ  മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ശേഷിക്കുന്ന നിബന്ധനകൾ കൂടി റദ്ദാക്കി. കോവിഡ് -19 നിയന്ത്രണങ്ങളിൽ അവസാനത്തേത് കൂടി പിൻവലിക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന  മന്ത്രിസഭാ കൗൺസിൽ പ്രഖ്യാപിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH)  അറിയിച്ചു.

ഇതനുസരിച്ച്, ഡ്യൂട്ടിയിലായിരിക്കുമ്പോൾ കസ്റ്റമേഴ്‌സുമായി നേരിട്ട് സമ്പർക്കമുണ്ടാവുന്ന ജീവനക്കാർ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ എന്നിവയിൽ പ്രവേശിക്കുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും വ്യാഴാഴ്ച ഒരു ട്വീറ്റിൽ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൊതു ഇടങ്ങളിൽ മാസ്‌ക് നിര്ബന്ധമാക്കിയിരുന്നു.രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ നിബന്ധനകൾ പിൻവലിച്ചിരുന്നെങ്കിലും ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമായിരുന്നു.

അതേസമയം, പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങൾ  അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആശുപത്രി ഇൻപേഷ്യന്റ് യൂണിറ്റുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ സന്ദർശിക്കരുതെന്നും പൊതുജനാരോഗ്യ മന്ത്രാലയം  ഓർമ്മിപ്പിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT