Qatar അമീര്‍ കപ്പിനായി 30 വര്‍ഷത്തെ കാത്തിരിപ്പ്, 3-0ന് അല്‍ സദ്ദിനെ തകര്‍ത്ത് അല്‍ അറബി

ദോഹ: അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അല്‍ സദ്ദിനെ 3-0ന് തകര്‍ത്ത് അല്‍ അറബിയ കിരീടമണിഞ്ഞു, അമീര്‍ കപ്പിനായുള്ള 30 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

ആദ്യ പകുതിയില്‍ അല്‍ സദ്ദിനെ ചെറുക്കാനുള്ള ശ്രമങ്ങളാണ് അല്‍ അറബിയ പയറ്റിയതെങ്കില്‍ പിന്നീട് മത്സരം കുടൂതല്‍ ചടുലമാകുകയാണുണ്ടായത്. 1992-93 സീസണിലെ വിജയത്തിനുശേഷമുള്ള അല്‍ അറബിയയുടെ ഈ വിജയമാണിത്. ഇതോടെ ഒന്‍പതാമത്തെ അമീര്‍ കപ്പ് സ്വന്തമാക്കാന്‍ അല്‍ അറബിയക്ക് സാധിച്ചു.

62-ാം മിനിറ്റില്‍ വോള്‍വ്‌സ് നേടിയ മികച്ച ഹെഡ്ഡറിലൂടെ അല്‍ അറബി മുന്നിലെത്തി. 90-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഹമീദ് ഇസ്മയില്‍ അല്‍ അറബിയുടെ വിജയം ഉറപ്പിച്ചു,അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിജയികള്‍ക്കുള്ള ട്രോഫിയും സ്വര്‍ണ്ണ മെഡലുകളും അല്‍ അറബി ടീമിനും വെള്ളി മെഡലുകള്‍ അല്‍ സദ്ദ് ടീമിനും സമ്മാനിച്ചു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT