ഖത്തറിൽ ഈദ് നമസ്കാരം 4.58 ന്. പള്ളികളും ഈദ്ഗാഹുകളുമായി 710 ഇടങ്ങളിൽ നമസ്കാരം
- by TVC Media --
- 05 Jun 2025 --
- 0 Comments
ദോഹ: ഖത്തറിൽ ബലിപെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഉൾപ്പെടെ 710 ഇടങ്ങൾ സജ്ജമായതായി ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 4.58നാണ് ഈദ് നമസ്കാരം. ദോഹയിലെ വിവിധ മേഖലകൾ, അൽ വക്റ, അൽ ഖോർ, ദുഖാൻ, ലുസൈൽ, ഷഹാനിയ, അൽ റയ്യാൻ തുടങ്ങി വ്യത്യസ്ത പ്രദേശങ്ങളിലെല്ലാം ഒരേസമയമാണ് ഈദ് നമസ്കാരം. പള്ളികളുടെയും ഈദ് പ്രാർഥന മൈതാനങ്ങളുടെയും വിവരങ്ങൾ ഔഖാഫ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചു. ദോഹയിൽ വിവിധ സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പതിവുപോലെ നമസ്കാര സൗകര്യമുണ്ട്. സൂര്യോദയത്തിന് തൊട്ടു പിന്നാലെയാണ് നമസ്കാരമെന്നതിനാൽ കടുത്ത വേനൽച്ചുട് ആരംഭിക്കും മുമ്പേ വിശ്വാസികൾക്ക് കർമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ഇത്തവണ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് മിനാരതൈൻ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 4.58നാണ് നമസ്കാരം. എജുക്കേഷൻ സിറ്റിയിലെ ട്രാം സർവസ് പുലർച്ച 1.30 മുതൽ രാവിലെ എട്ട് വരെ തുടരും. വിശ്വാസികൾ നമസ്കാരപായ (മുസല്ല)യുമായി എത്തണം.
.png?updatedAt=1749097160973?tr=w-703,h-500,fo-webp,dpr-1)
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS