Qatar 2023ലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി, ഖത്തറില്‍ നിന്ന് എട്ട് സ്ഥാപനങ്ങള്‍
- by TVC Media --
- 10 Apr 2023 --
- 0 Comments
ദോഹ: 2023ലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തിറക്കി. ഖത്തറില്‍ നിന്നും എട്ട് സ്ഥാപനങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്, സൗദി അറേബ്യയുടെ അല്‍ രാജ്ഹി ബാങ്ക്, സൗദി നാഷണല്‍ ബാങ്ക് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഖത്തറിലെ ഏറ്റവും വലിയ ബാങ്കായ ഖത്തര്‍ നാഷണല്‍ ബാങ്ക്(ക്യുഎന്‍ബി) മൂന്നാം സ്ഥാനത്തിന് അര്‍ഹമായി.
ഖത്തര്‍ ഇസ്ലാമിക ബാങ്ക്( 12), മസ്‌റഫ് അല്‍ റയാല്‍(20), കൊമേഴ്‌സ്യല്‍ ബാങ്ക്(21), ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക് (26), ദുഖാന്‍ ബാങ്ക്(28), അഹ്ലി ബാങ്ക്(35), ദോഹ ബാങ്ക്(44) എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് 2023ലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ ഹോര്‍ബ്‌സ് പട്ടികയില്‍ ഖത്തറില്‍ നിന്ന് ഇടംപിടിച്ചത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS