Qatar ദർബ് അൽ സായിയിൽ പൂക്കാലം,ഫ്ളവർഷോ ഈ മാസം 25ന് തുടങ്ങും
- by TVC Media --
- 22 May 2023 --
- 0 Comments
ദോഹ : ലുസൈൽ സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ദർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ’ ഈ മാസം 25 മുതൽ27 വരെ ലുസൈൽ ബൊളിവാർഡിൽ നടക്കും.വൈവിധ്യമാർന്ന പൂക്കളുടെയും അലങ്കാര ചെടികളുടെയും പ്രദർശനത്തിന് പുറമെ ഫ്ലോട്ട് പരേഡുകൾ, ഫ്ലീ മാർക്കറ്റ്,തുടങ്ങി എല്ലാ പ്രായത്തിലുമുള്ളവർക്ക് ആസ്വദിക്കാൻ കഴിയുന്ന വിവിധ പരിപാടികൾക്ക് ഫ്‌ളവർ ഷോ വേദിയാകും.
മൂന്നു ദിവസത്തെ ഫെസ്റ്റിവലിൽ വൈകിട്ട് 7 മുതൽ 11 വരെയായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം, ലുസൈൽ സിറ്റി അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ഇക്കാര്യം അറിയിച്ചത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS