Qatar ഖത്തർ പൊതുമരാമത്ത് അതോറിറ്റി തുടർച്ചയായി നാലാം വർഷവും 8 അന്താരാഷ്ട്ര അവാർഡുകൾ നേടി

ദോഹ: ഖത്തർ പൊതുമരാമത്ത് അതോറിറ്റി അഷ്ഗലിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 8 അന്താരാഷ്ട്ര അവാർഡുകൾ. പ്രാദേശിക ഏരിയസ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായുള്ള ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ എട്ട് അവാർഡുകളാണ് തുടർച്ചയായ നാലാം തവണയും അഷ്ഗൽ സ്വന്തമാക്കുന്നത്.

ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡായി കണക്കാക്കപ്പെടുന്ന അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ഡിസ്റ്റഷനോടുകൂടി ഉംസലാലിലെ (പാക്കേജ് 1) റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പോജക്റ്റിന് ലഭിച്ചു.അതേസമയം, അഞ്ച് പ്രോജക്ടുകൾ മെറിറ്റോടെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് കരസ്ഥമാക്കി. അൽ വജ്ബ ഈസ്റ്റ് റോഡ് (പാക്കേജുകൾ 1 & 3), അൽ മീറാദിലെ റോഡ്(പാക്കേജ് 3), ജെറിയൻ നെജൈമ, സെമൈസ്മ വില്ലേജിലെ റോഡുകൾ(പാക്കേജ് 1), ഉം സലാൽ അലി, ഉം എബൈരിയ വില്ലേജ്, സൗത്ത് ഉം അൽ അമദ്, നോർത്ത് ബു ഫെസെലറോഡ് (പാക്കേജ് 1) ) അവ.

കൂടാതെ, ബു സമ്ര ക്രോസിംഗ് പ്രോജക്റ്റ്, അൽ മീറാദ്, സൗത്ത് വെസ്റ്റ് ഓഫ് മുഐതർ (പാക്കേജ് 2) ബോർഡ് റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിന് ഇന്റർനാഷണൽ സെഫ്റ്റി അവാർഡ് ലഭിച്ചു.

പൊതുമരാമത്ത് അതോറിറ്റിയുടെ നേട്ടത്തെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ അഭിനന്ദിച്ചു. സുരക്ഷയ്ക്കും ആരോഗ്യത്തിനും നൽകുന്ന പ്രാധാന്യമാണ് ഈ അവാർഡുകൾ നേടിയെടുക്കാൻ അഷ്ഗലിനെ പ്രാപ്തമാക്കിയതെന്ന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്ക് റോബിൻസൺ പറഞ്ഞു.

ജോലിസ്ഥലത്തെ പരിക്കുകളും ജോലി സംബന്ധമായ അനാരോഗ്യവും തടയുന്നതിൽ ഇന്റർനാഷണൽ സെഫ്റ്റി അവാർഡ് സ്‌കീം തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കി കഴിഞ്ഞ 65 വർഷമായി പ്രവർത്തിച്ചു. പൊതുമരാമത്ത് അതോറിറ്റികളുടെ പ്രവർത്തനങ്ങൾ ഇന്റർനാഷണൽ സെഫ്റ്റി അവാർഡ്‌സ് സ്വതന്ത്ര ജഡ്ജിംഗ് പാനൽ നിരന്തരം വിലയിരുത്തിയശേഷമാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT