കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതനായി കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ (47) ഹൃദയഘാതത്തെത്തുടർന്ന് ദോഹയിൽ നിര്യാതനായി
- by TVC Media --
- 09 Jun 2025 --
- 0 Comments
ദോഹ: കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ (47) ഹൃദയഘാതത്തെത്തുടർന്ന് ദോഹയിൽ നിര്യാതനായി. പെരുന്നാൾ ദിനമായ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അൽ ഖലീജ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. പിതാവ് : സൂപ്പി. മാതാവ് : സാറ. ഭാര്യ: ഷഹനാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS