ജിദ്ദയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസറുദ്ദീനാണ് (26) മരിച്ചത്. ജിദ്ദക്കും ജീസാനുമിടയിലുള്ള ഹൈവേയിലായിരുന്നു അപകടം

ജിദ്ദ:   സൗദിയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറത്തുകാരനായ യുവാവ് മരിച്ചു. പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസറുദ്ദീനാണ് (26) മരിച്ചത്. ജിദ്ദക്കും ജീസാനുമിടയിലുള്ള ഹൈവേയിലായിരുന്നു അപകടം. മൃതദേഹം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ കബറടക്കം നടത്തും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT