Saudi Arabia ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി,കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ ജൂൺ ആദ്യം
- by TVC Media --
- 22 May 2023 --
- 0 Comments
മദീന : ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് തീർഥാടകർ മദീനയിൽ എത്തി.. ജയ്പൂരിൽ നിന്നുള്ള തീർഥാടകരെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കൊൽകത്ത, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഹാജിമാർ വരും മണിക്കൂറുകളിൽ മദീനയിലെത്തും. കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകർ ജൂൺ ആദ്യ വാരം സൗദിയിലെത്തും. ഇവർ നേരിട്ട് മക്കയിലേക്കാണ് പോവുക.
മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 567 ഹാജിമാർ കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെത്തിയിരുന്നു. പിറകെ ബംഗ്ലാദേശില്‍ നിന്നുള്ള തീര്‍ഥാടകരും മദീന രാജ്യാന്തര വിമാനത്താവളത്തിലെത്തി. സൗദി ഹജ് മന്ത്രാലയം ഹജ് യാത്ര സുഗമമാക്കുന്നതിന് നടപ്പാക്കിയ മക്ക റോഡ് പദ്ധതിപ്രകാരമാണ് ഇവര്‍ സൗദിയിലെത്തിയത്.
ജിദ്ദയിൽ വിമാനമിറങ്ങുന്നവർ ഹജിന് ശേഷമാണ് മദീന സന്ദർശനത്തിന് പുറപ്പെടുക. തീർഥാടകരെ മറ്റു യാത്രക്കാരിൽ നിന്ന് വേർതിരിച്ചാണ് ഹജ് ടെർമിനലിൽ എത്തിക്കുക. അവരുടെ ലഗേജുകളും പ്രത്യേകം മാർക്ക് ചെയ്യും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക. ഹാജിമാരുടെ വരവ് വര്‍ധിക്കുന്നതനുസരിച്ച് മക്കയിലും മദീനയിലും മറ്റു തീര്‍ഥാടകര്‍ക്ക് ഇനി നിയന്ത്രണമേര്‍പ്പെടുത്തും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS