Saudi Arabia ലോക താരങ്ങൾ സൗദിയിൽ ചേക്കേറുന്നു,റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസ്സിയും അൽ ഹിലാൽ ക്ലബ്ബിലേക്ക്
- by TVC Media --
- 09 May 2023 --
- 0 Comments
റിയാദ്: ലോക സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ സൗദി അറേബ്യയിലെ അൽ ഹിലാൽ ക്ലബ്ബിനായി ജഴ്‌സിയണിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. സ്പാനിഷ് ടെലിവിഷൻ ചാനലായ El Chiringueto TV തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു, അൽ-ഹിലാലിൽ ചേരാനുള്ള ഓഫർ മെസ്സി സ്വീകരിച്ചുവെന്നും ഉടൻ തന്നെ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) വിടുമെന്നും.
അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി സൗദി ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം നേരത്തെ തന്നെ ശക്തമായിരുന്നു,ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ,മെസ്സിക്കൊപ്പം സെർജി ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ ബാഴ്‌സലോണ താരങ്ങളെയും ടീമിലെത്തിക്കും,
സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ 3270 കോടി രൂപയുടെ വാഗ്ദാനമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് താരം അംഗീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി ലീഗിൽ അൽ നാസർ ക്ലബ്ബിന് വേണ്ടി കളിക്കുകയാണ്.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള മെസിയുടെ ബന്ധം വഷളായിരുന്നു. അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതിന് ക്ലബ്ബ് രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇതാണ് ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. സംഭവത്തിൽ സഹതാരങ്ങളോട് മെസ്സി ക്ഷമാപണം നടത്തി. എന്നാൽ, ക്ലബ്ബിനെ അറിയിച്ചില്ല എന്നത് ശ്രദ്ധേയമാണ്. സഹതാരങ്ങളോട് ക്ഷമാപണം നടത്തിയ ശേഷമാണ് മെസ്സിയെ ടീമിനൊപ്പം പരിശീലനത്തിന് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ മെസിയും പരിശീലനം ആരംഭിച്ചു.
എന്നിരുന്നാലും, സീസണിന്റെ അവസാനത്തോടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. പുതിയ കരാറിൽ ക്ലബ്ബിന് താൽപ്പര്യമുണ്ടെങ്കിലും മെസ്സിക്ക് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്, ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്ബോൾ ലോകത്ത് പ്രാധാന്യമേറി. മെസ്സിയെ കൊണ്ടുവന്നാൽ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വർധിക്കുമെന്നാണ് സൗദി ഭരണകൂടം കരുതുന്നത്. മെസ്സിയെ കൊണ്ടുവരാൻ അൽ ഹിലാൽ ക്ലബ്ബിന് അഡ്മിനിസ്ട്രേറ്റർമാരുടെ പിന്തുണയുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS