Saudi Arabia ഖത്തറിൽ നിന്ന് സൗദിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക,ജിദ്ദ,മദീന വിമാനത്താവളങ്ങളിൽ വിസിറ്റ് വിസക്കാർക്ക് നിയന്ത്രണം

ജിദ്ദ :ഹജ് സീസണ്‍ ആരംഭിച്ചിരിക്കെ, മേയ് 30 മുതല്‍ ജൂണ്‍ 28 വരെ ജിദ്ദയിലേയും മദീനയിലേയും എയര്‍പോര്‍ട്ടുകളില്‍ എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാരുടേയും ബിസിനസ് വിസക്കാരുടേയും വരവ് തടയും. എന്നാല്‍ വിസ ഓണ്‍ അറൈവല്‍, വര്‍ക്ക് വിസ, ഗവണ്‍മെന്റ് വിസ എന്നിവയില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.

ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിസിറ്റ് വിസയില്‍ വരികയാണെങ്കില്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങാന്‍ ആഭ്യന്തര മന്ത്രാലയത്തേയും ഹജ്, ഉംറ മന്ത്രാലയത്തേയും മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം, വിവിധ വിമാന കമ്പനികള്‍ ഹജ് തീര്‍ഥാടകരെ സൗദിയില്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ജൂണ്‍ 22 ന് അര്‍ധരാത്രിവരെയാണ് ഹാജിമാര്‍ക്ക് പ്രവേശനം. ഹജ് തീര്‍ഥാടകര്‍ക്ക് റിയാദ്, ദമാം തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ വഴി പ്രവേശനമില്ല.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT