Saudi Arabia സൗദിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ജാമ്യമില്ല
- by TVC Media --
- 28 Apr 2023 --
- 0 Comments
റിയാദ്: സൗദിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമ വിദഗ്ധന്‍ ബന്ദര്‍ അല്‍ മഗാമിസ് അറിയിച്ചു. നേരത്തെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഒരു ഗുളികയുമായാണ് പിടിയിലാകുന്നതെങ്കില്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ജാമ്യത്തില്‍ വിടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.
ഇത്തരക്കാരെ അറസ്റ്റ് ചെയ്താല്‍ നേരെ ജയിലേക്ക് മാറ്റുകയാണ് ചെയ്യുക. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുകയാണ് വേണ്ടതെന്നും ബന്ദര്‍ അല്‍ മഗാമിസ് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുള്ളതായി തെളിഞ്ഞാല്‍ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് സൗദി അഭിഭാഷകന്‍ ഗാലിബ് അല്‍ശരീഫ് പറഞ്ഞു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS