Saudi Arabia വിരലടയാളം പിന്നെ മതി,സൗദിയിൽ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിരലടയാളം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നീട്ടി

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ വിരലടയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം നീട്ടി. ബലി പെരുന്നാള്‍ വരെ നിര്‍ദേശം നടപ്പിലാക്കില്ല. എന്നാല്‍ വിസിറ്റ് വിസക്കാര്‍ക്ക് വിരലടയാളം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണ്.

ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മെയ് 29 മുതലാണ് വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നത്. ഇത് തല്‍ക്കാലത്തേക്ക് നീട്ടി വെച്ചതായി മുംബെയിലെ സൌദി കോണ്‍സുലേറ്റ് അറിയിച്ചു. വിരലടയാളം നല്‍കണമെന്ന നിബന്ധന പെരുന്നാള്‍ വരെ നടപ്പിലാക്കില്ലെന്ന് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. കേരളത്തില്‍ വിരലടയാളം നാല്‍കാനുള്ള കേന്ദ്രം കൊച്ചിയില്‍ മാത്രമാണു ഉള്ളത്.

ഒരു മാസത്തിനു ശേഷമാണ് പലര്‍ക്കും വിരലടയാളം നാല്‍കാനുള്ള അപ്പോയിന്‍മെന്‍റ് ലഭിച്ചത്. ഈ പ്രയാസം കോണ്‍സുലേറ്റിന്റെയും മറ്റും ശ്രദ്ധയില്‍ കൊണ്ട് വന്നതിനു ശേഷമാണ് തീരുമാനം നടപ്പിലാക്കുന്നത് താല്‍ക്കാലികമായെങ്കിലും നീട്ടി വെച്ചത്. എന്നാല്‍ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വിരലടയാളം നല്‍കൽ നിര്‍ബന്ധമാണ്.

ഈ മാസം ആദ്യത്തിലാണ് വിസിറ്റ് വിസക്കാര്‍ക്ക് വിരലടയാളം നിര്‍ബന്ധമായത്. കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിരലടയാളത്തിന് സൗകര്യം ഏര്‍പ്പെടുത്തുന്നത് വരെ നിയമം നടപ്പിലാക്കരുതെന്ന് വിവിധ സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT