Saudi Arabia സൗദിയില്‍ വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ കാലാവധി ലംഘിച്ചാല്‍ സ്‌പോണ്‍സറും കുടുങ്ങും, മൂന്നുവര്‍ഷത്തെ പ്രവേശനവിലക്ക്

റിയാദ്: വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ കാലാവധി ലംഘിച്ചാല്‍ സ്‌പോണ്‍സറും ഫൈനല്‍ എക്‌സിറ്റില്‍ പോകണ്ടിവരുമെന്ന് സൗദി. ഇതോടെ മൂന്നു വര്‍ഷത്തെ പ്രവേശനവിലക്കാണ് സ്‌പോണ്‍സര്‍ക്ക് നേരിടേണ്ടി വരിക.

വാദി ദവാസിറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ജവാസാത്തിനെ സമീപിച്ചപ്പോഴാണ് സ്‌പോണ്‍സറെ കൂടി നാടുകടത്തും എന്ന വിവരം ലഭിച്ചത്. ബഖാലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ ജവാസാത്ത് ഓഫീസറെ സമീപിച്ച് വിസിറ്റിംഗ് വിസയിലെത്തിയവര്‍ പത്ത് ദിവസം അധികം താമസിക്കാനിടയായതിന്റെ കാരണം വ്യക്തമാക്കിയെങ്കിലും വിട്ടുവീഴ്ചയില്ല എന്ന മറുപടിയാണ് ലഭിച്ചത്.

വിവിധ വിസകളിലെത്തുന്നവര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്നും ജവാസാത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെടാറുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയടക്കമുള്ള നിയമനടപടികളും നേരിടേണ്ടിവരും. ഓരോ തവണ വിസ ചട്ടം ലംഘിക്കുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ നല്‍കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ കോവിഡ് കാലത്ത് സൗദി അറേബ്യ വിസ കാലാവധിക്ക് ശേഷവും തങ്ങിയവരോട് ഔദാര്യം കാണിക്കുകയും പിഴ തുക കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ വിസകള്‍ നിലവില്‍ പുതുക്കി നല്‍കുന്നില്ല. പുതുക്കി നല്‍കാന്‍ കഴിയുമെന്ന് പറയുന്നവരുടെ തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT