Saudi Arabia സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ബുധനാഴ്ച
- by TVC Media --
- 19 Jun 2023 --
- 0 Comments
ജിദ്ദ: ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ 28 ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ജൂണ്‍ 27 ന് ചൊവ്വാഴ്ചയായിരിക്കും, റിയാദ് നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിര്‍ എന്ന നഗരത്തില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഞായറാഴ്ച വൈകീട്ട് ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാൻ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു, വിശ്വാസികള്‍ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാൻ ഒരുമിച്ചുകൂടിയിരുന്നു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS