Saudi Arabia മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു
- by TVC Media --
- 08 May 2023 --
- 0 Comments
മദീന : മസ്ജിദുന്നബവിയിലും മസ്ജിദ് അൽ ഖുബായിലും ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു. ഇന്നു വൈകിട്ട് മഗ് രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിൽ നടക്കുന്ന ജനാസ നമസ്‌കാര ശേഷം മദീനയിലെ അൽ ബഖീഅ് ഖബർ സ്ഥാനിൽ മറവു ചെയ്യും.
പിതാവും സഹോദരങ്ങളുമെല്ലാം സൗദിയിലെ പ്രസിദ്ധരായ പണ്ഡിതന്മാരാണ്, പിതാവും സഹോദരങ്ങളും മസ്ജിദുന്നബവിയിൽ തറാവീഹ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്, നിരവധി ശിക്ഷ്യന്മാരും വിശാല സുഹൃദ് വലയവുമുണ്ടായിരുന്ന ശൈഖിന്റെ നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS