Football എഫ്സി ഓഗ്സ്ബർഗ് അണ്ടർ 17-നെ തോൽപ്പിച്ച് ഇന്ത്യ അണ്ടർ 17 പുരുഷ ടീം

ഇന്നലെ ഓഗ്സ്ബർഗിലെ പോൾ റെൻസ് അക്കാദമിയിൽ നടന്ന മത്സരത്തിൽ എഫ്സി ഓഗ്സ്ബർഗ് അണ്ടർ 17-നെ തോൽപ്പിച്ച് ഇന്ത്യ അണ്ടർ 17 പുരുഷ ടീം ജർമ്മനിയിൽ മറ്റൊരു പരിശീലന മത്സരത്തിൽ വിജയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം.

ഇന്ത്യയുടെ അണ്ടർ 17 ടീമിന്റെ മൂന്നാമത്തെ പരിശീലന മത്സരവും ജർമ്മനിയിലെ രണ്ടാം വിജയവുമാണിത്, അടുത്ത മാസം തായ്‌ലൻഡിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനുള്ള തയ്യാറെടുപ്പിലാണ് ബ്ലൂ കോൾട്ട്‌സ്. ഗ്രൂപ്പ് ഡിയിൽ ഇടംപിടിച്ച അവർ വിയറ്റ്നാം (ജൂൺ 17), ഉസ്ബെക്കിസ്ഥാൻ (ജൂൺ 20), ജപ്പാൻ (ജൂൺ 23) എന്നിവരുമായി പാത്തും താനിയിലും ബാങ്കോക്കിലും കളിക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT