Qatar അണ്ടർ 23,ഖത്തർ-യു.എ.ഇ സൗഹൃദ മൽസരം ഇന്ന്

ദോഹ: ഇന്ന്  രാത്രി 10ന് ദോഹയിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ ഫുട്‍ബോൾ മത്സരത്തിൽ ഖത്തറിന്റെ അൽ അന്നാബി ജൂനിയർ യു.എ.ഇയുമായി മാറ്റുരക്കും. ഒളിമ്പിക്‌സും അടുത്ത ലോകകപ്പ് യോഗ്യതയും  ലക്ഷ്യമിടുന്ന ഖത്തറിന്റെ യുവനിര  ഇന്ന്യു.എ.ഇയെയും 25ന് തായ്‍ലന്‍ഡിനെയുമാണ് സ്വന്തം മണ്ണിൽ നേരിടുന്നത്.

സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ കോച്ച്‌ ബ്രൂണോ പിന്‍ഹിയറോ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു,  23 അംഗ സംഘമാണ് യു.എ.ഇ, തായ്‍ലന്‍ഡ് ടീമുകള്‍ക്കെതിരെ ഒരുങ്ങുന്നത്. വരാനിരിക്കുന്ന മത്സരങ്ങളുടെ തയാറെടുപ്പിന്റെ ഭാഗമായി നിരവധി മത്സരങ്ങളാണ് ഖത്തര്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ സമയംതന്നെ മേഖലയിലെ നിരവധി യൂത്ത് ടീമുകള്‍ ഖത്തറില്‍ സൗഹൃദമത്സരങ്ങള്‍ കളിക്കുന്നുണ്ട്. സൗദി, കുവൈത്ത്, ഒമാന്‍, ഇറാഖ്, യു.എ.ഇ, കിര്‍ഗിസ്താന്‍, ദക്ഷിണ കൊറിയ, ഇറാഖ്, വിയറ്റ്നാം എന്നിവരാണ് വരാനിരിക്കുന്ന ടൂര്‍ണമെന്റുകള്‍ക്കുള്ള തയാറെടുപ്പായി കളത്തിലിറങ്ങുന്നത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT