Qatar റിയാദിൽ നടന്ന പ്രഥമ കേളി ജിസിസി വടംവലി മത്സരത്തിൽ സാക് ഖത്തറിന് കിരീടം

കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി ആദ്യമായി നടത്തിയ അറേബ്യൻ വടംവലി മത്സരത്തിൽ സാക് ഖത്തറിന് പ്രഥമ കിരീടം..കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു.വസന്തം-2023 എന്ന ബാനറിൽ കഴിഞ്ഞ മൂന്നാഴ്ചകളിലായി നടന്നു വരുന്ന കലാ കായിക പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി മത്സരങ്ങൾ നടത്തിയത്.  

530 കിലോ വിഭാഗത്തിൽ (റീ വെയിറ്റ്) 7 ആളുകളെ വരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. സാക്  ഖത്തർ, കാന്റീൻ കെ.കെ.ബി കുവൈത്ത്, വി ആർ വൺ യു.എ.ഇ, റിയാദ് ടാക്കീസ്, കെ.കെ.ബി കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമാം, നവോദയ ദമാം, റെഡ് അറേബ്യ, കെ.എസ്.വി റിയാദ്, റീക്കോ എടത്തനാട്ടുകര, റിയാദ് ടൈഗേഴ്‌സ്, റിബൽസ് റിയാദ്, കൊമ്പൻസ് റിയാദ് എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

നാലു ഗ്രൂപ്പുകളിലായി നടന്ന ആദ്യ റൗണ്ട് മത്സരങ്ങൾ നിന്നും കാന്റീൻ കെ.കെ.ബി കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, കെ.കെ.ബി കേളി മലാസ്, മോഡേൺ കനിവ് റിയാദ്, ആഹാ സെവൻസ് കല്ലൂസ് ദമാം, റീക്കോ എടത്തനാട്ടുകര എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ കാന്റീൻ കെ.കെ.ബി കുവൈത്ത്, സാക് ഖത്തർ, റിയാദ് ടാക്കീസ്, വി ആർ വൺ യു.എ.ഇ എന്നീ ടീമുകൾ സെമിയിൽ കടന്നു.

തീ പാറുന്ന സെമി മത്സരങ്ങൾക്കൊടുവിൽ കാന്റീൻ കെ.കെ.ബി  കുവൈത്ത്, സാക് ഖത്തർ എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. ആയിരക്കണക്കിന് കാണികളുടെ ആരവങ്ങളോടെ നടന്ന ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കാന്റീൻ കെ.കെ.ബി കുവൈത്തിനെ പരാജയപ്പെടുത്തി ടീം സാക് ഖത്തർ വിജയികളായി. റിവ റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

വിജയികൾക്ക് റിയാദ് വില്ലാസ് മാർക്കറ്റിംഗ് മാനേജർ ജോയ് ട്രോഫികൾ വിതരണം ചെയ്തു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് വിന്നർ പ്രൈസ് മണിയും, കേളി ബദിയ ഏരിയ കമ്മിറ്റി അംഗങ്ങൾ റണ്ണറപ്പിനുള്ള പ്രൈസ് മണിയും, സംഘാടക സമിതി ചെയർമാൻ ടി.ആർ സുബ്രഹ്മണ്യൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സ്‌പോർട്‌സ് കമ്മിറ്റി അംഗം ഷറഫുദ്ധീൻ, സൈബർ വിംഗ് കൺവീനർ സിജിൻ കൂവള്ളൂർ, സംഘാടക സമിതി കൺവീനർ ഷാജി റസാഖ് എന്നിവർ മറ്റു ടീമുകൾക്കുള്ള പ്രൈസ് മണിയും കൈമാറി.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ മെഡലുകളും, കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷാ സുകേഷ്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നിവർ മെമെന്റോകളും കൈമാറി. സമാപന ചടങ്ങുകൾക്ക് സംഘാടക സമിതി കൺവീനർ ഷാജി റസാഖ് നന്ദി പറഞ്ഞു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT