​വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌

ഗസ്സ സിറ്റി: വടക്കൻ ​ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌ നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതിനാൽ ചികിത്സയിലുള്ള രോ​ഗികളേയും ജീവനക്കാരെയും അടിയന്തരമായി സ്ഥലം മാറ്റാൻ ആരോ​ഗ്യ ഉദ്യോ​ഗസ്ഥർക്ക് ഇസ്രായേൽ നിർദേശം നൽകി.

ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി.  ആശുപത്രിയുടെ കണക്കനുസരിച്ച്, 97 ആളുകളാണ് ആശുപത്രിയിലുളളത്. ഇതിൽ 13 പേർ രോ​ഗികളോ പരിക്കേറ്റവരോ ആണ്. ബാക്കി 84 പേർ മെഡിക്കൽ സ്റ്റാഫ് അം​ഗങ്ങളും.

ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ ഈ നടപടി നിരവധി ​ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്.  ആശുപത്രിയെ പ്രവർത്തന രഹിതമാക്കിയ ഇസ്രായേൽ നടപടിയെ ​ഗസ്സ ആരോ​ഗ്യ മന്ത്രാലയം അപലപിച്ചു. ഈ നടപടി പ്രദേശത്തെ ആരോ​ഗ്യ മേഖലക്കെതിരായ ലംഘനങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും തുടർച്ചയാണെന്നും അവർ കുറ്റപ്പെടുത്തി.  അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ഉറപ്പുനൽകുന്നതുപോലെ, ഗസ്സ മുനമ്പിലെ ആരോഗ്യ സംവിധാനത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.  ലോകാരോഗ്യ സംഘടന പ്രവർത്തകർ അൽ-ഔദ ആശുപത്രിയിലെത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അൽ-ഷിഫയിലേക്ക് മാറ്റുകയും സമീപകാല ആക്രമണങ്ങളുടെ പരിണിതഫലമായുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT